അയിരൂർ: അയിരൂർ സെന്റ് തോമസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി. ജൂൺ 7 ഞായറാഴ്ച ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. അസീസി ഫുൾ എ പ്ലസ് വാങ്ങിയ 6 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു പാസായ എല്ലാ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി. ഇടവക വിദ്യാഭ്യാസ കൺവീനർ ഷിൻസിയും വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങളും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

