ചിന്നത്തുറ: ഐക്യരാഷ്ട്രസഭാ ദിനത്തോടനുബന്ധിച്ച് (UN Day) ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂൾ നോളജ് ഒളിമ്പ്യാഡ് (Knowledge Olympiad) സംഘടിപ്പിച്ചു. പരിപാടി റവ. ഡോ. ജിബു ജെ. ജാജിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. പി. ജസ്റ്റിൻ ആന്റണി (ഡയറക്ടർ – നോളജ് ഫൗണ്ടേഷൻ & ഇന്റർനാഷണൽ ക്വിസ് മാസ്റ്റർ) നോളജ് ഒളിമ്പ്യാഡ് നയിച്ചു. നോളജ് ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളെ കന്യാകുമാരി ജില്ലാ കളക്ടർ ശ്രീ. എം. പ്രതാപ് ഐ.എ.എസ് അഭിനന്ദിച്ചു. പ്രിൻസിപ്പൽ ശ്രീ. എസ്. കാർമലും സംഘവും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഇത്തരമൊരു വിജ്ഞാനോത്സവം സംഘടിപ്പിച്ചതിന് വിജയികളെയും സ്കൂൾ മാനേജ്മെന്റിനെയും കളക്ടർ പ്രത്യേകം അഭിനന്ദിച്ചു.

