വെന്നിക്കോട്: വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ ഒന്നിന് മൗണ്ട് കാർമൽ എൽ.പി. സ്കൂളിലെ 115 വിദ്യാർത്ഥികൾക്കും ജൂൺ 7ന് ഞായറാഴ്ച കുട്ടികളുടെ ദിവ്യബലിക്ക് ശേഷം ഇടവകയിലെ മറ്റുവിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. ഇടവക വികാരി ഫാ. തോമസ് സജി OSJ, ഫാ. ജേക്കബ് ആൻസൻ OSJ, ഫാ.എബിൻ ഡേവിഡ് OSJ എന്നീ വൈദികർ പരിപാടിക്ക് നേതൃത്വം നൽകി. ഇടവക വിദ്യാഭ്യാസ കൺവീനർ ഹെഡ്‌സ്റ്റൺ, ശുശ്രൂഷ സമിതി അംഗങ്ങൾ, മതബോധന അധ്യാപകർ എന്നിവർ ക്രമീകരണങ്ങൾ നടത്തി.

