തിരുവനന്തപുരം: സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ 54-ാം വാർഷിക സമ്മേളനം നടത്തി. പ്രസിഡൻറ് ബ്രദർ ലോറൻസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മോൺ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു. ദരിദ്രരിൽ ക്രിസ്തുവിനെ ദർശിച്ചു കൊണ്ടുള്ള സ്നേഹത്തിൽ അടിസ്ഥാനപ്പെടുത്തിയ ശുശ്രൂഷ ഓരോ വിൻസൻഷ്യൽ അംഗങ്ങളും ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടറും ആത്മീയ ഉപദേഷ്ടാവുമായ ഫാ. ബീഡ് മനോജ് അമാതോ അനുഗ്രഹ പ്രഭാഷണം നടത്തി, അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് സി.സി.ബി.ഐ ദേശീയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ചാൾസ് ലിയോൺ, വിൻസൻഷ്യൻ ശുശ്രൂഷയുടെ ചൈതന്യം മാനവികതയുടെ മഹത്വവും ദരിദ്രരോടുള്ള കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ബ്രദർ ഹെക്ടർ പീറ്റർ സ്വാഗതവും ബ്രദർ വിജയൻ വാർഷിക റിപ്പോർട്ടും ബ്രദർ ബെഞ്ചമിൻ വാർഷിക കണക്കും അവതരിപ്പിച്ചു. സെൻട്രൽ കൗൺസിൽ അംഗങ്ങൾ സമ്മേളനത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

