ഇരവിപുത്തന്‍തുറ: തൂത്തൂര്‍ ഫെറോനയിൽ ബി.സി.സി ലീഡേഴ്സ് സംഗമം നടന്നു. നീരോടി മുതല്‍ ഇരയുമന്‍തുറ വരെയുള്ള ഇടവകകളിലെ ബി.സി.സി ലീഡേഴ്സ്, കോര്‍ഡിനേറ്റേഴ്സ്, സിസ്റ്റര്‍ ആനിമേറ്റേഴ്സ്, റിസോഴ്സ് പേഴ്സണ്‍സ് എന്നിവർ ഇരവിപുത്തന്‍തുറ മണ്ഡപത്തില്‍ നടന്ന സംഗമത്തിൽ പങ്കെടുത്തു. വൈദിക കോര്‍ഡിനേറ്റര്‍ ഫാ. ജെനിസ്റ്റന്‍റെ അധ്യക്ഷതയില്‍ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സംഗമം അതിരൂപത ബി.സി.സി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷ് ഉദ്ഘാടനം ചെയ്തു. അതിരൂപത മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഫാ. ലോറന്‍സ് കുലാസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫെറോന റിപ്പോര്‍ട്ട് സെക്രട്ടറി ജസീന്ത റൊസാരിയോ അവതരിപ്പിച്ചു. ഫൊറോനാ വികാരി ഫാ. സില്‍വസ്റ്റര്‍ കുരിശ് അനുഗൃഹ പ്രഭാഷണം നടത്തി. വിവിധ ഇടവകകളില്‍ നിന്നും കലാപരിപാടികളും സംഗമത്തിൽ അരങ്ങേറി. ഫാ. മെന്‍റസ്, ഫാ. സൂസൈ ആന്‍റണി, സിസ്റ്റര്‍ മരീന എന്നിവർ സന്നിഹിതരായിരുന്നു.

