പാളയം: പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു. സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും സാധാരണ ജനങ്ങളിലേക്ക് കടമ്പകളില്ലാതെ സുതാര്യമായി എത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റികളുടെ പ്രവർത്തനം, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വഴികളും, പദ്ധതി ആസൂത്രണവും അവയുടെ നടപ്പിലാക്കലും, വിവരാവകാശ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. രൂപത കപ്പാസിറ്റി കോർഡിനേറ്റർ ലീജ സ്റ്റീഫൻ പരിശീലന ക്ലാസിന് നേതൃത്വം നൽകുകയും പങ്കെടുത്തവരുടെ സംശയ നിവാരണവും നടത്തി. സാമൂഹ്യ ശുശ്രൂഷാ എക്സിക്യൂട്ടീവ്, SHG, KLM, പ്രവാസി പ്രതിനിധികൾ, റീജിയണൽ ആനിമേറ്റർ തുടങ്ങിയവർ പങ്കെടുത്തു.

