തൂത്തൂർ: തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ SSLC, +2 വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ജൂൺ 28 ഞായറാഴ്ച നടന്ന പരിപാടി വൈദിക കോ-ഓർഡിനേറ്റർ ഫാ. പ്രദീപ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ‘ലക്ഷ്യ ബോധത്തോടെയുള്ള പഠനം, വിവിധ തൊഴിലധിഷ്ടിത കോഴ്സുകൾ’ എന്ന വിഷയത്തിൽ നടന്ന ക്ലാസിന് ബനഡിക്ട് നേതൃത്വം നൽകി. തുടർന്ന് ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും, അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സംഘടിപ്പിച്ച “കനവ്-2ക്ക്206‘ മികച്ച പ്രകടനം കാഴ്ചവച്ച് വിദ്യാർത്ഥികളെയും ക്യാഷ് പ്രൈസും മോമെന്റൊയും നൽകി ആദരിച്ചു. ആനിമേറ്റർ മേരിത്രേസ്യ മൊറൈസ് സ്വാഗതവും , കൺവീനർ നന്ദിയും പറഞ്ഞു.

