കഴക്കൂട്ടം: കേരള സാങ്കേതിക സർവകലാശാലയുടെയും കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൻ്റെയും മരിയൻ കോളേജ് ഓഫ് ആർട്ടിടെക്ചർ ആൻ്റ് പ്ലാനിങ്ങിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് ‘ കെടിയു മുൻ വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസ് ഉൽഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെപ്പറ്റിയും എൻജിനീയറിങ് മേഖലയും നിർമ്മിത ബുദ്ധിയുടെ അതിപ്രസരവും സമൂഹത്തിൽ വരുത്തുന്ന മാറ്റത്തിൻ്റെ വ്യാപനവും ഉൾകൊള്ളാൻ ഇനിയുള്ള തലമുറകൾ തയ്യാറാവണമെന്നും ഡോ. രാജശ്രീ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോളേജ് മാനേജർ ഫാ.ഡോ. എ ആർ ജോൺ, പ്രിൻസിപ്പൽമാരായ ഡോ.അജിത് പ്രഭു വി., പ്രൊഫ. സുജ കർത്ത, ഡീൻ ഡോ. സാംസൺ എ, ഡോ.അബ്ദുൽ നിസാർ, ഡോ. അംജിത്ത് എൽ ആർ, പ്രൊഫ. ശരണ്യ സത്യനേശൻ എന്നിവർ പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നിന്നെത്തിയ ഇരുന്നൂറോളം വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാറും ഇതോടൊപ്പം സംഘടിപ്പിച്ചു.

