വേളി: പുതിയ അദ്ധ്യായന വർഷത്തിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സെന്റ് തോമസ് എൽ പി സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉദ്ഘാടന സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുധീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹവികാരി ഫാ. റീഗൻ ചാൾസ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജിൻസി റോബിൻ, വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ശ്രീമതി മറിയം എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക കൗൺസിലംഗങ്ങൾ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ് ഷേർലി സ്വാഗതവും, എസ് ആർ ജി കൺവീനർ നന്ദിയും പറഞ്ഞു.

