ചെറിയതുറ: ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ഇടവക മധ്യസ്ഥ സ്വർഗാരോപിത മാതാവിന്റെ തിരുനാൾ ദിനത്തിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരും വിവിധ ശുശ്രൂഷകൾ നടത്തിയ മത്സരങ്ങളിൽ വിജയം നേടിയവരും ഇടവകയുടെ ആദരം ഏറ്റുവാങ്ങി. തിരുനാൾ ദിനത്തിൽ ഇടവക വികാരി ഫാ. ലൂസിയാന്റെ സാനിധ്യത്തിൽ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ ഫാ. ഗ്ലാഡിൻ അലക്സ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ഇടവക സ്ഥാപനത്തിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട ഈ വർഷം വിദ്യാർത്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ കൂടുതൽ പരിപാടികൾ നടത്തുമെന്ന് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയംഗങ്ങൾ അറിയിച്ചു.
