പാളയം: ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ സേവനങ്ങൾ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുന്ന ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു. ആശുപത്രിയിലെ നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗികളുടെ വീടുകളിലെത്തി ആവശ്യമായ ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുന്നതാണ് പദ്ധതി. Injection, Dressing, Catheter പരിചരണം, രക്ത സമ്മർദ്ദം (BP) / Blood Sugar പരിശോധന, രക്തപരിശോധനകൾ (Blood Test), ഫിസിയോ തെറാപ്പി, ആരോഗ്യ ബോധവൽക്കരണവും കൗൺസിലിംഗും എന്നിവയാണ് ജൂബിലി ഹോം കെയർ പദ്ധതിയിലെ സേവനങ്ങൾ. ഇവ ലഭ്യമാകുന്നതിന് 9567 844 744 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

