വെള്ളയമ്പലം: +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു. സൗജന്യ പഠനത്തോടൊപ്പം 1.25 ലക്ഷം രൂപക്ക് മുകളിൽ സ്റ്റൈപന്റ് ലഭിക്കുന്ന വിവിധ Ausbildung Course-കളെക്കുറിച്ചുള്ള സെമിനാർ ജൂൺ 3 ബുധനാഴ്ച വെള്ളയമ്പലം ടി.എസ്.എസ്.എസ്. ഹാളിൽ നടക്കും. Waves International Language Learning Centre (WILL)-ന്റെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ രാവിലെ 10 മണിക്ക് ആരംഭിക്കും. ജർമ്മനിയിൽ പഠനവും ജോലി പരിചയവും ഒരുമിച്ച് ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ് Ausbildung Course. പഠന സമയത്തുതന്നെ സ്റ്റൈപന്റ് ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. വിവിധ Ausbildung Courses ഏതെല്ലാം, ഇതിൽ ചേരാനുള്ള മാനദണ്ഡങ്ങളും യോഗ്യതകളും എന്തൊക്കെ എന്നുള്ള വിശദമായ അറിവുകൾ സെമിനാറിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 9188925901, 7994299960.

