തൃശൂര്‍: സംസ്ഥാനം പുതിയൊരു അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ സംവരണേതര വിഭാഗങ്ങളുടെ പട്ടികയില്‍ പെട്ട സീറോമലബാര്‍ സുറിയാനി കത്തോലിക്കര്‍, അവരുടെ മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം നല്‍കേണ്ടത് ആവശ്യമാണെന്ന് സീറോമലബാര്‍ സഭാവൃത്തം. 2023 ജൂലൈ എട്ടാം തീയതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ, പൊതുഭരണ വകുപ്പ് ഉത്തരവുപ്രകാരം സീറോമലബാര്‍ സുറിയാനി കത്തോലിക്കരുടെ ഔദ്യോഗികനാമം, ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ എന്നാണ്. ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റുകള്‍, മുന്നോക്ക സമുദായ സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് നേരത്തെ തന്നെ ഈ പേരുകള്‍ ഔദ്യോഗിക രേഖകളില്‍ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും അറിയിച്ചു.
