തിരുവനന്തപുരം: അനിമസ്ക്രീൻ ദിനാചരണവും സ്ഥാപക ദിനവും തിരുവനന്തപുരം അതിരൂപത KLCWA ആചരിച്ചു. ജൂൺ 6 ശനിയാഴ്ച തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ആനി മസ്ക്രീൻ സ്ക്വയറിൽ പുഷ്പാർച്ചന നടത്തി. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണും സംസ്ഥാന അതിരൂപത ഭാരവാഹികളും സന്നിഹിതരായിരുന്നു. തുടർന്ന് അതിരൂപത പ്രസിഡൻറ് അയറിൻ ദാസന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്തു. അൽമായ ശുശ്രൂഷ ഡയറക്ടർ ഫാദർ ബീഡ് മനോജ് അമാദോ ആമുഖ സന്ദേശവും, അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് അനുഗ്രഹപ്രഭാഷണവും, ഫാദർ വിൽഫ്രഡ് ആശംസപ്രസംഗവും നടത്തി. സംസ്ഥാന പ്രസിഡൻറ് റാണി പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറി ജാക്വിലിൻ ജോബ്, ഫാ. അലോഷ്യസ്, ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം എന്നിവർ സംസാരിച്ചു. സുശീല ലോപ്പസ് സ്വാഗതവും ഷെർലി ജോണി കൃതജ്ഞതയും രേഖപ്പെടുത്തി

