വലിയതോപ്പ്: സൊസൈറ്റി ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ ഏരിയാ കൗൺസിലിന്റെ വാർഷിക ആഘോഷം ജൂൺ 28 ഞായറാഴ്ച വലിയതോപ്പ് സെന്റ്. ആൻസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. വലിയതുറ ഏരിയാ കൗൺസിൽ പ്രസിഡന്റ് ബ്രദർ. സെബാസ്റ്റ്യൻ ക്ലമന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം തിരുവനന്തപുരം അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ. ഡി. ഫ്രാൻസിസ് മുഖ്യപ്രഭാഷണവും, വൈസ് പ്രസിഡന്റ് ബ്രദർ. ഡയനീഷ്യസ് പെരേര, യൂത്ത് പ്രതിനിധി ബ്രദർ. ജോസഫ് ഗ്രിഗരി എന്നിവർ ആശംസകളും അർപ്പിച്ചു. 2025-26 വാർഷിക റിപ്പോർട്ട് ഏരിയാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ. ചെറുപുഷ്പവും, കണക്കുകൾ ബ്രദർ. ജോയിയും അവതരിപ്പിച്ചു. ബ്രദർ. ജറാൾഡ് ജോൺ ഡിക്രൂസ് വിശിഷ്ട അഥിതികൾക്ക് സ്വാഗതവും, ബ്രദർ. ക്ലെമന്റ് കൃതജ്ഞതയും പറഞ്ഞു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗിക്ക് വലിയതുറ ഏരിയാ കൗൺസിൽ നല്കുന്ന സാമ്പത്തിക സഹായം യോഗത്തിൽ നൽകി. 20 വർഷവും അതിൽകൂടുതൽ വർഷം പ്രവർത്തിച്ച വിൻസെൻഷ്യൻ സഹോദരങ്ങളെ ആദരിച്ചു. യൂത്ത് കോൺഫറൻസ് പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി.
