ബെൽ ജിയം: തിരുവനന്തപുരം രൂപതയുടെ ആദ്യബിഷപ് റൈറ്റ്. റവ. ഡോ. വിൻസന്റ് ദെരേരയുടെ കല്ലറ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത സന്ദർശിച്ച് പ്രാർഥന നടത്തി. നവതിയിലേക്ക് പ്രവേശിക്കുന്ന വേളയിൽ അതിരൂപതാദ്ധ്യക്ഷന്റെ ഈ സന്ദർശനം ചരിത്രമായി. തന്റെ ബൽ ജിയം സന്ദർശന വേളയിലാണ് മെത്രാപോലീത്ത യെപ്രസ്സിലുള്ള പ്രഥമ ബിഷപ്പിന്റെ കല്ലറയിൽ പുഷ്പങ്ങളർപ്പിച്ച് പ്രാർത്ഥിച്ചത്. സന്ദർശന വേളയിൽ ബൽ ജിയത്തിൽ സേവനമനുഷ്ടിക്കുന്ന അതിരൂപത വൈദികരും സന്നിഹിതരായിരുന്നു. സന്ദർശനവും, പ്രാർത്ഥനയും, ദിവ്യബലിയർപ്പണവും രൂപതയുടെ ആദ്യ ബിഷപ്പ് എന്ന നിലയിൽ അദ്ദേഹത്തിന്റെ സമർപ്പിത സേവനത്തിനുള്ള സ്മരണയും നന്ദിയർപ്പണവുമായിമാറി. നിരവധി കാർമലൈറ്റ് സന്യാസിമാരെ ഒരുമിച്ച് അടക്കം ചെയ്തിരിക്കുന്ന യെപ്രസ്സിലെ പൊതു സെമിത്തേരിയിലാണ് ബിഷപ് വിൻസന്റ് ദെരേര അന്ത്യവിശ്രമം കൊള്ളുന്നത്.


