കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ സ്കൂൾ ഇന്നവേഷൻ ചാലഞ്ച് NOVATIA 3.0 സംഘടിപ്പിച്ചു. പാഠപുസ്തക പഠനത്തിനപ്പുറം കുട്ടികളെ ചിന്തിപ്പിക്കുകയും, സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം. KDISC ഇന്നവേഷൻസ് ഡയറക്ടർ ഡോ. മനോജ് എ എസ് ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ റവ. ഡോ. എ ആർ ജോൺ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാംസൺ എ, ഐ. ഇ.ഡി. സി. നോഡൽ ഓഫീസർ ഡോ. മനോജ് എം, പ്രോഗ്രാം കോർഡിനേറ്റർ ശ്രീന വി ജി എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പാങ്ങോട് കേന്ദ്രീയ വിദ്യാലയ ഒന്നാം സ്ഥാനവും പൂജപ്പുര സെൻറ്മേരീസ് സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് റവ. ഫാദർ സിബിൻ ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.

