തോപ്പ്: തോപ് സെന്റ് അന്ന ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആഗസ്റ്റ് 16 ഞായറാഴ്ച മതബോധന വിദ്യാർത്ഥികൾക്കായുള്ള രണ്ടാമത്തെ ദിവ്യബലി മധ്യേ വിവിധ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു, ഡിഗ്രി, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും കനവ് 2026 പൊതുവിജ്ഞാന മത്സര പരീക്ഷയിൽ ഇടവക തലത്തിലും പെറോനാ തലത്തിലും വിജയികളായവരെയും LSS സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് മെമന്റോ നൽ കി ആദരിച്ചത്. ഇടവക വികാരി ഫാ. ക്രിസ്റ്റൽ റൊസാരിയോ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
