പോങ്ങുംമൂട്: പേട്ട ഫൊറോനയിലെ പോങ്ങുംമൂട് ഇടവക KLCA ശാന്തിസുഖം ആയുർവേദ പഞ്ചകർമ്മ സെൻ്ററുമായി ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ബേബിൻസൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിരവധിപേർ മെഡിക്കൽ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. മൂന്ന് ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരുന്നു. സൗജന്യ ഷുഗർ, കൊളസ്ട്രോൾ ടെസ്റ്റും, ബോൺ മാരോ ടെസ്റ്റും ക്യാമ്പിൽ ലഭ്യമാക്കി. KLCA പ്രസിഡൻറ് ക്യാമ്പിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

