തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ജൂലൈ 3 മുതൽ. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സർവീസിന് നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് പ്രവർത്തന ചുമതല. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 4.30-ന് തിരുവനന്തപുരം, ബാലരാമപുരം, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരിച്ചിപ്പള്ളി, തഞ്ചാവൂർ, നാഗപട്ടണം എന്നീ നഗരങ്ങൾ വഴിയാണ് ഈ ബസ്. വേളാങ്കണ്ണിയിൽ നിന്നും ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മണിക്ക് സർവീസ് ആരംഭിക്കും. ടിക്കറ്റ് നിരക്ക്: ടിക്കറ്റ് നിരക്ക്: തിരുവനന്തപുരം – വേളാങ്കണ്ണി 538/-, വേളാങ്കണ്ണി – തിരുവനന്തപുരം 516/-. 800 രൂപ മുതൽ 2499 രൂപവരെയാണ് നിലവിൽ വിവിധ തരത്തിലുള്ള സ്വകാര്യ സർവീസുകൾ ഈടാക്കുന്നത്. ഈ റൂട്ടിൽ കെഎസ്ആർടിസി എത്തുന്നതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. Onlineksrtcswift.com, എന്ന സൈറ്റിലും, ente ksrtc neo-oprs ആപ്പിലും ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
