തൂത്തൂര്‍: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ തമിഴ് റീജിയണായ തൂത്തൂര്‍ ഫെറോനയിലെ 8 ഇടവകകളില്‍ 2026 ജൂണ്‍ 20, 27 തീയതികളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി. പരിശീലനത്തിന് അതിരൂപത ബിസിസി കമ്മിഷൻ സെക്രട്ടടി ഫാ. സനീഷ് നേതൃത്വം നൽകി. ബി.സി.സി. ആരംഭിച്ചതിന്‍റെ പശ്ചാത്തലം, ലക്ഷ്യങ്ങൾ, മാതൃകാപരമായ പ്രവർത്തനങ്ങൾ, മൂന്നോട്ടുള്ള പ്രയാണം, യൂണിറ്റ് – വാർഡ് – ഇടവക ബിസിസി നേതൃത്വത്തിനുള്ള കടമകളും ഗുണങ്ങളും എന്നിവ പരിശീലനത്തിൽ വിശദീകരിച്ചു. ബി.സി.സി. ഫെറോന വൈദിക കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജെനിസ്റ്റന്‍, ഫെറോന ആനിമേറ്റര്‍ സിസ്റ്റര്‍ മെരീന, ഫെറോന സെക്രട്ടറി ജെസീന്ത എന്നിവര്‍ സന്നിഹിതരായിരുന്നു. റിസോഴ്സ് ടീം അംഗങ്ങളായ സിസ്റ്റര്‍ ട്രീസ, സിസ്റ്റര്‍ ജെസീന്ത, ഷീജ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
