തൂത്തൂർ: തൂത്തൂർ പഞ്ചായത്ത് മേഖലയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. തമിഴ്നാട് സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ജാൻസി റാണി ഗുണഭോക്തൃ ഗ്രാമസഭകളെയും, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളെയും, തമിഴ്നാട് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെയും വിശദീകരിച്ചു. വരുന്ന ഗ്രാമസഭകളിൽ പങ്കെടുക്കുന്നതിനും മേഖലയുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും തീരുമാനമെടുത്തു. പരിശീലന പരിപാടികൾക്ക് ടി.എസ്.എസ്.എസ്. കാര്യശേഷി വിഭാഗം കോഡിനേറ്റർ ലീജ സ്റ്റീഫൻ അനിമേറ്റർ കനീജ പീറ്റർ എന്നിവർ നേതൃത്വം നൽകി

