ഞാണ്ടൂർക്കോണം: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു. ഞാണ്ടൂർക്കോണം ഇടവകയിൽ നടന്ന പരിപാടിയിൽ അപകടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെയും, നൽകേണ്ട പ്രഥമ ശുശ്രൂഷകളെയുംക്കുറിച്ച് പരിശീലനം നൽകി. ഫയർ & സേഫ്റ്റി ഡിപ്പർട്ട്മെന്റിലെ സന്തോഷ് ക്ലാസ് നയിച്ചു. ഇടിമിന്നൽ, ഗ്യാസ് – വാട്ടർ – ഇലക്ട്രിസിറ്റി – റോഡ് അപകടം, ഹൃദയാഘാതം മുതലായവയിൽ അപകടം സംഭിവിക്കുന്നവർക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളുടെ അവതരണവും പരിശീലനത്തിന്റെ ഭാഗമായി നടന്നു. ഇടവക വികാരി ഫാ. റോബിൻ, സാമൂഹ്യ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങൾ, ആനിമേറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

