കൊച്ചുതോപ്പ്: മെയ് 31 ഞായറാഴ്ച കുട്ടികളുടെ ദിവ്യബലിക്ക് ശേഷം പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ 20 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, നോട്ട്ബുക്ക്, കുട,വാട്ടർ ബോട്ടിൽ, പേന, പെൻസിൽ, സ്കെച്ച് പെൻ, ഉൾപ്പെടുന്ന പഠനോപകരണങ്ങൾ ഇടവക വികാരി ഫാ. ബിജിൻ ബെസ്‌ലിയിൽ നിന്ന് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ ക്രമീകരണങ്ങൾ ഒരുക്കി. എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.

