അതിരൂപതയുടെ അഭിമാനമായ സെയിന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും, സെയിന്റ് ജോസഫ് ബാസ്കറ്റ്ബോൾ അക്കാഡമിയും ചേർന്ന് നടത്തുന്ന സെയിന്റ് ജോസഫ് ബാസ്കറ്റ്ബോൾ ലീഗ് ടൂർണമെന്റ്നു തിരശീല വീഴുബോൾ പ്രോ ലീഗ് ചാമ്പ്യൻസ് കിരീടം KSEB ടീമും, ഇന്റർക്ലബ് ചാമ്പ്യൻസ് കിരീടം വെട്ടുകാട് സെയിന്റ് മേരീസ് ടീമും സ്വന്തമാക്കി.
4 ദിവസങ്ങളിലായി 8 ടീമുകൾ മാറ്റുരച്ച മത്സരമാമാമാങ്കം അതിരൂപത സഹായമെത്രാൻ റൈറ്റ് റെവ.ഡോ. ക്രിസ്തുദാസ് ആർ ഉൽഘാടനം ചെയ്തു. തുടർന്ന് നിരവധി പ്രഗത്ഭരായ മുൻതലമുറയിലെ ബാസ്കറ്റ്ബോൾ താരങ്ങളുടെയും ഗതാഗത വകുപ്പ് മന്ത്രി ശ്രീമാൻ ആന്റണി രാജു തുടങ്ങി പ്രശസ്തരായ സാമൂഹിക നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്താൽ സമ്പന്നമായിരുന്ന കായികപ്രേക്ഷകരും സംഘാടകരും പിൻബലവുമായിരുന്ന പൂർവ്വവിദ്യാർത്ഥി കൂട്ടായിമകളും SBL രണ്ടാം എഡിഷന് മാറ്റ് കൂട്ടി.
ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ SBL രണ്ടാം എഡിഷൻ തീം സോങ് ചിട്ടപ്പെടുത്തിയതും പാടിയതും പ്രശസ്ത യുവ ഗായകൻ ശ്രീ സാംസൺ സിൽവയാണ്, അവയ്ക്ക് ദൃശ്യാവിഷ്‌കാരം നിർവഹിച്ചത് മാധ്യമ രംഗത്തെ യുവ പ്രതിഭ ജാക്സൺ ആണ്.