Contact
Submit Your News
Thursday, April 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ രാഷ്ട്രീയനിലപാട് സ്വീകരിക്കും: കെആര്‍എല്‍സിസി

newseditor by newseditor
13 January 2026
in Announcements, State
0
വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ രാഷ്ട്രീയനിലപാട് സ്വീകരിക്കും: കെആര്‍എല്‍സിസി
0
SHARES
65
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കേരളത്തിലെ സര്‍ക്കാരിന്റെയും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ ലത്തീന്‍ കത്തോലിക്ക സമൂഹം നിരന്തരം മുന്നോട്ടുവച്ചിട്ടുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ രാഷ്ട്രീയസമീപനം ആസന്നമായ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുമെന്ന് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍(കെആര്‍എല്‍സിസി).  എറണാകുളത്ത് ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസി 46-ാം ജനറല്‍ അസംബ്ലി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമാണ് പ്രഖ്യാപിത രാഷ്ട്രീയനയമെങ്കിലും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രായോഗിക രാഷ്ട്രീയത്തിലൂന്നിയ സമീപനം സ്വീകരിക്കാനാണ് ലത്തീന്‍ കത്തോലിക്ക സമൂഹം ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

അര്‍ഹമായ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറണം, സാമൂഹിക നീതി നിര്‍വഹണത്തിന്റെ ഭാഗമായി സമുദായത്തിന് ഭരണത്തില്‍ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുവരുത്താന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും തയാറാകണം, തീരദേശഹൈവേയുടെ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) പ്രസിദ്ധീകരിക്കുകയും തീരദേശ ജനതയുടെ ആശങ്കകള്‍ പരിഹരിക്കുകയും വേണം, അധികാര-ഉദ്യോഗ-വിദ്യാഭ്യാസ-സാമ്പത്തിക മണ്ഡലങ്ങളില്‍ ജനസംഖ്യാനുപാതികമായി പങ്കാളിത്തം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്താനുള്ള നടപടികള്‍ എത്രയുംവേഗം സ്വീകരിക്കണം.

കേരളത്തിലെ നിലവില്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ സ്വീകരിക്കണം,  മലയോരമേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും വന്യജീവികളില്‍ നിന്ന് സംരക്ഷണം ഉറപ്പുനല്‍കുന്ന അടിയന്തര ഇടപെടലുകളും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം, വിഴിഞ്ഞം സമരവുമായും മുതലപ്പൊഴി വിഷയവുമായും ബന്ധപ്പെട്ട് സഭാ-സാമുദായിക പ്രതിനിധികള്‍ക്കെതിരെ അന്യായമായി എടുത്തിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം, മുനമ്പം പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം, പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ എന്നത് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി ക്രമപ്പെടുത്തുകയും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക വിഹിതം കാലോചിതമായി വര്‍ധിപ്പിക്കുകയും വേണം, ഭിന്നശേഷി നിയമനവിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്നും എന്‍എസ്എസിന് ലഭിച്ചിട്ടുള്ള അനുകൂലവിധി മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാക്കണം, ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണം 4 ശതമാനമായി വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അസംബ്ലി ഉന്നയിച്ചു.

Previous Post

വത്തിക്കാനിൽ പുതുചരിത്രമെഴുതി ലിയോ പാപ്പ ; കർദിനാൾമാരുടെ സംഗമം ഇനി വർഷാവർഷം; അടുത്തത് ജൂണിൽ

Next Post

യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു

Next Post
യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു

യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു

No Result
View All Result

Recent Posts

  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.