പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ അവധിക്കാലം അർത്ഥസമ്പുഷ്ടമാക്കിക്കൊണ്ട് BONANZA 2026 സമാപിച്ചു. ഏപ്രിൽ 5- ന് ശ്രീജ IFS ഉദ്ഘാടനം ചെയ്ത BONANZA -2026 56 ദിവസങ്ങൾക്കുശേഷം മെയ് 30-ന് സമാപിച്ചു. ഈ ദിവസങ്ങളിൽ പ്രഭാതദിവ്യബലി മുതൽ വൈകുന്നേരം 5 മണിവരെ G. TEC കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സെന്റർ നയിച്ച ക്ലാസുകൾ, ചിത്രരചന പരിശീലനം, പിയാനോ പരിശീലനം, Spoken English, ശാസ്ത്രീയ സംഗീതം, ക്ലാസിക്കൽ ഡാൻസ്, മുതിർന്നവർക്കുള്ള സൂമ്പാ ഡാൻസ്, അക്ഷരം -അടിസ്ഥാനം പദ്ധതി എന്നിവ നടന്നു.
സമാപന ദിനമായ മെയ് 30-ന് ONANZA -2026 വിളംബര സന്ദേശ റാലി ഇടവക വികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് ഫ്ലാഗ് ഓഫ് ചെയ്തു. ഫെറോനാ ആനിമേറ്റർ മേരിത്രേസ്യ മൊറായിസ്, ഇടവക സെക്രട്ടറി സി. പുഷ്പരാജ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഇടവക വികാരി കുട്ടികളുമായി സംവദിച്ചു. നൃത്താധ്യാപികയെയും ക്ലാസുകൾക്ക് നേതൃത്വം നൽകിയ G.TEC-ലെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. BONANZA -2026 ൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

