കൊച്ചുവേളി: വലിയതുറ ഫൊറോന ബി സി സി നേതൃസംഗമവും വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷാചരണവും സംഘടിപ്പിച്ചു. ഒക്ടോബർ 4 ഞായറാഴ്ച കൊച്ചുവേളി സെന്റ്. ജോസഫ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സംഗമത്തിന് ബി സി സി കോഡിനേറ്റർ ഫാ. ജോസഫ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ.ഡാർവിൻ പീറ്റർ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് റവ. ഡോ. എ ആർ ജോൺ ക്ലാസ് നയിച്ചു. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തെ ആസ്പ്ദമാക്കി നടന്ന ക്ലാസിൽ ബി.സി.സി നേതൃനിരയിലുള്ളവർ എല്ലാവരെയും ചേർത്തുപിടിച്ച് ഒന്നിപ്പിക്കുന്ന ചരടായി മാറണമെന്ന് അച്ഛൻ ഉദ്ബോധിപ്പിച്ചു. കൊച്ചുവേളി, കണ്ണാന്തുറ,ചെറിയതുറ എന്നീ ഇടവകൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.300 അംഗങ്ങൾ പങ്കെടുത്ത ഈ സംഗമത്തിന് കൊച്ചുവേളി ഇടവക കോഡിനേറ്റർ ജയിംസ് സ്വാഗതവും, വലിയ വേളി ഇടവക കോഡിനേറ്റർ ജോയി മാർഷൽ കൃതജ്ഞതയും അർപ്പിച്ചു. ഫെറോന ആനിമേറ്റർ സിസ്റ്റർ ജോസഫിന, സെക്രട്ടറി കെനടി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

