പേട്ട : സെൻറ് ആൻസ് ഫെറോന ദേവാലയത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി പിഎസ്‌സി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജൂൺ 14 ഞായറാഴ്ച പാരിഷ് ഹാളിൽ വെച്ച് കെസിവൈഎം,സാമൂഹ്യം,വിദ്യാഭ്യാസ സമിതികൾ സംയുക്തമായി ഹൈസ്കൂൾ മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച ക്ലാസ് അതിരൂപത ടി എസ് എസ് റിസോഴ്സ് പേഴ്സൺ ശ്രീ സുനിൽ നയിച്ചു. ഇടവക സഹവികാരി ഫാദർ ഫ്രെഡി സ്വാഗതം ആശംസിച്ചു. യൂത്ത് കൺവീനർ അബിൻസ്റ്റൻ റോക്സ് മൈക്കിൾ കൃതജ്ഞത രേഖപ്പെടുത്തി. ഇടവക വികാരി ഫാ. തിയോഡേഷ്യസ് ഡി’ക്രൂസ്, ബിസിസി കോഡിനേറ്റർ ഡാമിയൻ, സാമൂഹ്യ ശുശ്രൂഷ കൺവീനർ റോബിൻ, വിദ്യാഭ്യാസ ശുശ്രൂഷ കൺവീനർ സോഫിയ, യൂത്ത് ആനിമേറ്റർ മെറിൻ ലോബൊ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

