കഴക്കൂട്ടം: കേരളത്തിലെ ഒരു ക്ലാസ്‌റൂമിൽ നിന്ന് ബുക്കാറെസ്റ്റിലെ ഒരു നഗരമേഖലയെക്കുറിച്ച് പഠനം. ഒരു വശത്ത് റൊമാനിയൻ വിദ്യാർഥികളും അധ്യാപകരും, മറുവശത്ത് VR സാങ്കേതികവിദ്യയിലൂടെ മരിയൻ എഡ്യു-സിറ്റിയിലെ മൂന്നാം വർഷ ആർക്കിടെക്ചർ വിദ്യാർഥികളും. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഒരേ അക്കാദമിക് പ്രോജക്ടിന്റെ ഭാഗമാക്കുന്ന പുതിയൊരു പഠനാനുഭവത്തിനാണ് മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് (MCAP) തുടക്കം കുറിച്ചത്.
റൊമാനിയയിലെ ബുക്കാറെസ്റ്റിലുള്ള Ion Mincu University of Architecture and Urbanism-മായി ചേർന്ന് ആറ് ആഴ്ച നീളുന്ന ‘Drumul Taberei 2030’ എന്ന സംയുക്ത സ്റ്റുഡിയോയിൽ MCAPയിലെ മൂന്നാം വർഷ വിദ്യാർഥികളും റൊമാനിയയിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുക്കുന്നു. മരിയൻ എഡ്യു-സിറ്റി മാനേജിങ് ഡയറക്ടർ റവ. ഡോ. എ.ആർ. ജോൺ പ്രോഗ്രാമിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. MCAP Design Chair Prof. Dr. Sunil Edward വിദ്യാർഥികൾക്ക് അക്കാദമിക് മാർഗനിർദേശം നൽകുന്നു. ഇന്റർനാഷണൽ സെൽ ഹെഡ് പ്രൊഫ. മാത്യൂ ജോർജ്ജ് കോർഡിനേറ്റാറായി പ്രവർത്തിക്കുന്നു.


