കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സസ്റ്റെയിനബിൾ കോസ്റ്റൽ ഡെവലപ്പ്മെന്റ് ആന്റ് സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്’ (NCSCDSIS 2026) എന്ന വിഷയത്തിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ദേശീയ കോൺഫറൻസ് ആരംഭിച്ചു. കോളേജിലെ ബിഷപ്പ് പെരേര ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) അജിത് പ്രഭു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സിവിൽ എഞ്ചിനീയറിംഗ് എച്ച്.ഒ.ഡി. ഡോ. റാണി വി. സ്വാഗതം ആശംസിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ജോളി പത്രോസ്, കോളേജ് ഡീൻ ഡോ. സാംസൺ എ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബർസാർ റവ. ഫാ. സിബിൻ ജോർജ്ജ് നന്ദി രേഖപ്പെടുത്തി. ഓഗസ്റ്റ് 13, 14 തീയതികളിലായി നടക്കുന്ന കോൺഫറൻസിൽ തീരദേശ വികസനം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ വിഷയങ്ങളിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു

