തിരുവനന്തപുരം: ഡയാലിസിസിനു വിധേയരാകേണ്ടി വരുന്ന വൃക്ക രോഗമുള്ളവർക്ക് കൈതാങ്ങായി യങ് മൈൻഡ്സ് ഇന്റർനാഷണൽ, ജൂബിലി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന ആശ്വാസപദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം YMCA ഹാളിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി യങ് മൈൻഡ്സ് ഇന്റർനാഷണൽ ഒരു ഡയാലിസിസ് മെഷീൻ സൗജന്യമായി ജൂബിലി ആശുപത്രിക്ക് നൽകി. രോഗികൾക്ക് സൗജന്യ ഡയാലിസിസിനുള്ള കൂപ്പൺ വിതരണം ചടങ്ങിൽ നടന്നു. YMI പ്രസിഡന്റ് ഡോ. കെ. സി.സാമുവൽ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, റ്റി . കെ. നായർ , ജൂബിലി മെമ്മോറിയൽ ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഡോ. ലെനിൻ രാജ് തുടങ്ങിയവർ സംസാരിച്ചു.

