Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ജൂബിലി ആഘോഷം നീവീകരണത്തിലേയ്ക്കുള്ള ചുവടുവയ്പ്പ്

newseditor by newseditor
5 January 2026
in Announcements, Archdiocese
0
ജൂബിലി ആഘോഷം നീവീകരണത്തിലേയ്ക്കുള്ള ചുവടുവയ്പ്പ്
0
SHARES
216
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപും ലത്തീന്‍ അതിരൂപതയില്‍ ഒരു വര്‍ഷമായി നടന്നുവരുന്ന യേശുക്രിസ്തുവിന്റെ ജനനത്തിന്റെ മഹാജൂബിലി ആഘോഷപരിപാടികള്‍ നിറഞ്ഞ ജനസാന്നിദ്ധ്യത്തില്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി പാളയം സെന്റ്. ജോസഫ് ഭദ്രാസന ദേവാലയങ്കണത്തിൽ നിന്നുമാരംഭിച്ച പ്രേഷിത റാലി സമ്മേളന വേദിയായ സെന്റ്. ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിലെത്തിചേർന്നു. അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആര്‍. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഈ ജൂബിലി സമാപനം നമ്മുടെ അതിരൂപതയുടെ നവതിയിലേയ്ക്കുള്ള യാത്രയുടെ ഭാഗമാണെന്നും നാം ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ 2027-ല്‍ മാത്രമാണ് സമാപിക്കുക എന്നും പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തുകൊണ്ട് നല്‍കിയ സന്ദേശത്തില്‍ ലോകം വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ ആത്മീയമായ ഉള്‍ക്കരുത്താര്‍ജ്ജിച്ചുകൊണ്ട് വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മീയമാതൃക ജീവിതത്തില്‍ പകര്‍ത്തേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞു.

സുസ്ഥിര ആരോഗ്യവും സമൃദ്ധിയും – വിശ്വാസത്തിലൂടെ എന്ന ലക്ഷ്യവുമായി അതിരൂപത ആരംഭിക്കുന്ന ‘സാന്ത്വനം ആരോഗ്യ സമൃദ്ധി’ പദ്ധതിയുടെ ലോഗോ എന്തു സൂചിപ്പിക്കുന്നു എന്നും പദ്ധതി എന്താണെന്നും ജൂബിലി ഹോപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. ലെനിന്‍ രാജ് വ്യക്തമാക്കി. തുടര്‍ന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മോസ്റ്റ് റവ. ഡോ. സൂസപാക്യം എം. നിര്‍വ്വഹിച്ചു.

കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍മേധാവി പ്രൊ. ജോസഫ് ആന്‍റണി സ്വാതന്ത്ര്യം കിട്ടി 79 വർഷമായിട്ടും ലത്തീൻ കത്തോലിക്കർ എല്ലാ തലങ്ങളിലും അവഗണന നേരിടുന്നു. ഐക്യബോധമുള്ള കൂട്ടായ്മകൾ ശക്തി പ്പെടുത്തി മാത്രമേ ലത്തീൻ കാത്തോലിക്കർക്ക്‌ എല്ലാ തലങ്ങളിലും മുന്നേറ്റവും വളർചയും സാധ്യമാകൂ. നിരന്തരം മാറ്റങ്ങൾക്കും നാം വിധേയരാകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സി.റ്റി.സി. മദര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം രൂപാതംഗമായ റവ. സിസ്റ്റര്‍ ആന്‍റണി ഷഹീല ആശംസ അര്‍പ്പിച്ചു. അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്ലാസിഡ് ഗ്രിഗറി നന്ദിരേഖപ്പെടുത്തി. തുടർന്ന് ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ചു.

ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷം അതിരൂപതയില്‍ ആകമാനം നവീനമായ പല പദ്ധതികളും നടപ്പിലാക്കി. ഭവനരഹിതരും നിര്‍ദ്ധനരുമായ 100 കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കി. കുട്ടികളുടെ ആധ്യാത്മിക വളര്‍ച്ചയും സമഗ്ര വികസനവും ലക്ഷ്യംവെച്ച് അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്റ്റുഡന്‍സ് ഫോറം, ലിറ്റില്‍വേ അസോസിയേഷന്‍ എന്നിവ ആരംഭിക്കുകയും അതിരൂപതയിലെ 10 ഫെറോനകളിലും കുട്ടികളുടെ സംഗമം സംഘടിപ്പിക്കുകയും ചെയ്തു. യുവജനങ്ങള്‍, വനിതകള്‍, അല്മായ നേതാക്കള്‍ എന്നിവരുടെ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍ കൂടിവരവുകള്‍ എന്നിവയിലൂടെ നവനേതൃത്വത്തെ വളര്‍ത്തിയെടുക്കുവാനുള്ള വ്യാപകമായ പരിശീലന പരിപാടികള്‍ നടത്തി. അധികാര പങ്കാളിത്തത്തിലൂടെ നീതി സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി തദ്ദേശഭരണപങ്കാളിത്തത്തിലേയ്ക്ക് കടന്നുവരാന്‍ സമുദായ/ രാഷ്ട്രീയ നേതൃത്വത്തെ സജ്ജരാക്കുന്ന പദ്ധതികളും ഈ കാലയളവില്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ പടുത്തുയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Previous Post

2025-ലെ പ്രത്യാശയുടെ ജൂബിലി സമാപനത്തിലേക്ക്; തിരുവനന്തപുരം അതിരൂപതയിൽ ജനുവരി 4-ന്‌ ജൂബിലി സമാപന പരിപാടികൾ നടക്കും

Next Post

തിരുവനന്തപുരം അതിരൂപതയിൽ സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതി  ഉദ്ഘാടനം ചെയ്തു

Next Post
തിരുവനന്തപുരം അതിരൂപതയിൽ സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതി  ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം അതിരൂപതയിൽ സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതി  ഉദ്ഘാടനം ചെയ്തു

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.