തീരദേശജനതയുടെ നൊമ്പരവും, ഉത്ണ്ഠയുമെല്ലാം പൊതു സമൂഹത്തിന് മുൻപിലെത്തിക്കാൻ സഹായിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് മെത്രാപ്പോലീത്താ. “നമ്മളുന്നയിച്ച കാര്യങ്ങൾ വസ്തുതയുള്ളതാണെന്ന് പൊതുസമൂഹം തിരിച്ചറിയാൻ മാധ്യമപ്രവർത്തകർ ഇടയാക്കിയതിൽ സന്തോഷമുണ്ട്”, അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്നും അതിൽ വസ്തുതയുണ്ടെന്നും മാധ്യമങ്ങൾ ആദ്യം തന്നെ തിരിച്ചറിഞ്ഞെന്നും അതിന് മാധ്യമങ്ങൾക്ക് തീരദേശത്തിന്റെ ഭാഗത്ത് നിന്നുകൊണ്ട് നന്ദി പറയുന്നെന്നും, അത് ധൈര്യപൂർവ്വം പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞതിനും എഡിറ്റോറിയലുൾപ്പെടെ നൽകിക്കൊണ്ട് ഇക്കാര്യത്തിന് പ്രാധാന്യം നൽകിയതിനും അദ്ദേഹം പത്രക്കാരെ അഭിനന്ദിച്ചു.