പുതുക്കുറിച്ചി: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി വർഷാചരണം അർത്ഥവത്താക്കി കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഫൊറോനയിലെ 11 ഇടവകകളിലും തെയ്സേ പ്രാർഥനകൾ നടത്തുന്നു. യുവജനങ്ങളിൽ വിശുദ്ധന്റെ ആത്മീയ ചൈതന്യവും ദൈവാനുഭവവും പകർന്നു നൽകുന്നതിന്റെ ഭാഗമായി ഒക്ടോബർ 4-ന് സെന്റ് ഡൊമിനിക് ഇടവകയിൽവച്ച് ‘LUMEN FRANCIS 2026’ എന്ന പേരിൽ പ്രാർത്ഥനാ സംഗമം നടന്നു. വിവിധ ഇടവകകളിൽ തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മകളിൽ സജീവമായി പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുന്ന എല്ലാ ഇടവക വികാരിമാർക്കും, കെ.സി.വൈ.എം. ഭാരവാഹികൾക്കും, യുവജനങ്ങൾക്കും, ഇടവകജനങ്ങൾക്കും കെ.സി.വൈ.എം. ഫൊറോന സമിതി കൃതജ്ഞത അറിയിച്ചു.

