വിഴിഞ്ഞം: കോവളം ഫെറോന കുടുംബ പ്രേഷിത ശുശ്രൂഷ സമിതി കൗമാരകാർക്കായി ബോധവത്കരണ സെമിനാർ നടത്തി. വിഴിഞ്ഞം സെന്റ്. മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സെമിനാറിൽ ഫെറോനയിലെ 10 മുതൽ 20 വയസ് വരെയുള്ള വിദ്യാർഥികൾ പങ്കെടുത്തു. ‘കൗമാരവും പുതുയുഗ സാങ്കേതിക വിദ്യകളും പതിയിരിക്കുന്ന അപകടങ്ങളും ശരിയായ വിനിയോഗവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പോലീസ് ട്രെയിനിങ് കോളജിലെ അധ്യാപകനും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ പ്രവീൺ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫെറോന വൈദിക കോർഡിനേറ്റർ ഫാ. ഫ്രാൻസിസ് സേവ്യർ അധ്യക്ഷത വഹിച്ച ചടങ്ങ് അതിരൂപത കുടുംബ പ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. ലീൻ മാർക്കോസ് ഉദ്ഘാടനവും ഫെറോന വികാരി മോൺ. നിക്കോളാസ് മുഖ്യ പ്രഭാഷണവും നടത്തി.


