വട്ടിയൂർക്കാവ്: അതിരൂപത അൽമായ ശ്രൂശൂഷ സമിതി വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു. ഫെറോനയിലെ കാഞ്ഞിരംപാറ വിമല ഹൃദയ ദൈവാലയത്തിൽ വച്ച് നടന്ന യോഗത്തിൽ ഇടവക വികാരി ഫാ. റിച്ചാർഡ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ ഉൽഘടനം ചെയ്തു. അതിരൂപത KLCVA സെക്രട്ടറി സുശീല ലോപ്പസ്, ആനിമേറ്റർ റീന ഷാജി, ഫെറോന KLCA പ്രസിഡന്റ് ബോബൻ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് KLCA, KLCWA എന്നി സംഘടനകളുടെ ലക്ഷ്യത്തെയും പ്രവർത്തനങ്ങളെയും അൽമായ ശ്രൂശൂഷ ഡയറക്ടർ വിവരിച്ചു. അൽമായ ശുശ്രൂഷ സമിതി കൺവീനർ ഫ്രീഡ നന്ദി പറഞ്ഞു.
