തിരുവനന്തപുരം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന സാംക്രമിക രോഗങ്ങളെ അകറ്റുന്നതിന്റെയും പ്രതിരോധിക്കുന്നതിന്റെയും ഭാഗമായി ടി.എസ്.എസ്.എസ്സും, ജൂബിലി ആശുപത്രിയും ‘ഓപ്പറേഷൻ മൺസൂൺ’ പദ്ധതിക്ക് തുടക്കംകുറിക്കുന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 9 വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ മുഖ്യാഥിതിയായിരിക്കും. രോഗങ്ങൾ പ്രതിരോധിക്കാൻ അവബോധ പരിപാടികളും, ഡോർ ടു ഡോർ ക്യാമ്പയിനും, മെഡിക്കൽ ക്യാമ്പുകളും പ്രസ്തുത പദ്ധതിയിലൂടെ നടപ്പിലാക്കും. ‘ഓപ്പറേഷൻ മൺസൂൺ’ ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ സഹായത്തോടെ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

