വേളി: വേളി ഇടവകയിൽ ഇടവക മധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ച് വിദ്യാഭ്യാസ ശുശ്രൂഷ മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു. ജൂലൈ 3 വെള്ളിയാഴ്ച തിരുനാൾ ദിവ്യബലി മധ്യേ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിലും, ഉന്നത വിദ്യാഭ്യാസ മേഖലയിലും, പ്രൊഫഷണൽ കോഴ്സുകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കനവ് 2026 ജികെ മത്സര പരീക്ഷയിൽ അതിരൂപത ഫെറോന തലത്തിൽ വിജയികളായവർക്കും മൊമെന്റോയും ക്യാഷ് പ്രൈസും നൽകി. തിരുനാൾ ദിവ്യബലി അർപ്പണത്തിനായി എത്തിയ വൈദികർ, ഇടവക വികാരി, സഹവികാരി എന്നിവരിൽ നിന്നും വിവിധ തലങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾ സമ്മാനം സ്വീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനറും ശുശ്രൂഷ സമിതി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

