കാര്യവട്ടം: വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു. ജൂൺ 14 ഞായറാഴ്ച കാര്യവട്ടം ഇടവകയിൽ നടന്ന സമ്മേളനം ഫൊറോന വികാരി ഫാ. റോബിൻസൺ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഫൊറോന ഏരിയ കൗൺസിൽ പ്രസിഡൻറ് ജോർജ് പെരേര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പട്രോണില റിപ്പോർട്ട് അവതരിപ്പിച്ചു. കാര്യവട്ടം ഇടവക വികാരി ഫാ. വിജിൽ ജോർജ്ജ് ആശംസകളർപ്പിച്ച് സംസാരിച്ചു. സെൻട്രൽ കൗൺസിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻ്റ് എന്നിവർ സന്നിഹിതരായിരുന്നു. ഏരിയ കൗൺസിൽ കാഷ്യർ ആൻ്റണി റൂഡോൾഫ് സ്വാഗതമേകി.
