കൊയ്ത്തൂർക്കോണം: കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു. ഗവൺമെന്റ് സംവിധാനങ്ങൾ ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലനത്തിൽ സ്റ്റാൻഡിങ് കമ്മറ്റികൾ, സർക്കാർ ആനുകൂല്യങ്ങൾ, പദ്ധതി ആസൂത്രണവും നടപ്പിലാക്കലും തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ച് സംശയനിവാരണം നടത്തി. രൂപത കപ്പാസിറ്റി കോർഡിനേറ്റർ ലീജ സ്റ്റീഫൻ ക്ലാസ് നയിച്ചു. സാമൂഹ്യ ശുശ്രൂഷ പ്രതിനിധികൾ, മറ്റ് ഫോറം പ്രതിനിധികൾ, ആനിമേറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

