തുത്തൂർ: തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു. മെയ് 29 വെള്ളിയാഴ്ച ഫെറോന സെന്ററിൽ നടന്ന കൂടിവരവിൽ ഫെറോന വികാരി ഫാ. സിൽവെസ്റ്റർ കുരിശ് മുഖ്യാഥിതിയായിരുന്നു. ഫാ. ജനിസ്റ്റൻ ആമുഖ പ്രഭാഷണം നടത്തി. കുടുംബശുശ്രൂഷ വൈദിക കോഡിനേറ്റർ ഫാ: വെൻസസ് ക്ലാസിന് നേതൃത്വം നൽകി. ഫെറോനയിലെ ഏഴ് ഇടവകകളിൽ നിന്നും അംഗങ്ങൾ കൂടിവരവിൽ പങ്കെടുക്കുക്കയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫെറോനാ കൺവീനർ ബനഡിക്ട് സ്വാഗതവും സിസ്റ്റർ റോസ് കൃതജ്ഞതയുമേകി.
