വെട്ടുതുറ: വെട്ടുതുറ ഇടവകയിൽ എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. ജൂൺ 7 ഞായറാഴ്ച നടന്ന പരിപാടി ഇടവക വികാരി ഫാ. ജെറോം ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി അധ്യാപകനും വിദ്യാർത്ഥികളുടെ മെന്ററുമായ ഡോ. സജീവ് കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസത്തിന്റെ ആവശ്യകത, വിവിധ തൊഴിൽ മേഖലകൾ അവയ്ക്കനുയോജ്യമായ കോഴ്സുകൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. ഇടവക വിദ്യാഭ്യാസ സമിതിയംഗങ്ങൾ ക്രമീകരണങ്ങൾ നടത്തി. ഇടവക വിദ്യാഭ്യാസ സമിതി കൺവീനർ പ്രിയ സ്വാഗതവും ബിൻസി കൃതജ്ഞതയും അർപ്പിച്ചു.

