പെരിങ്ങമ്മല: പെരിങ്ങമ്മല ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. LKG മുതൽ പ്ലസ് ടു വരെ പഠിക്കുന്ന 106 വിദ്യാർഥികളുടെ വീടുകളിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ പഠനോപകരണങ്ങൾ എത്തിച്ച് മാതൃകാപരമായ പ്രവത്തനം നടത്തി. പ്രവർത്തനങ്ങൾക്ക് സമിതി കൺവീനർ അനീഷ് നേതൃത്വം നൽകി.
