പുല്ലുവിള : പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്റ്റുഡൻസ്ഫോ റത്തിലെ വിദ്യാർഥികൾക്കായി “വിദ്യാഭ്യാസം ആർക്കുവേണ്ടി എന്തിനുവേണ്ടി ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മെയ് 28 വ്യാഴാഴ്ച പുല്ലുവിള Leo-XIII ഹയർ സെക്കൻഡറി സ്കൂളിൽ വച്ചുനടന്ന പരിപാടി ഫെറോന കോഡിനേറ്റർ ഫാ. ഫ്രഡി ജോയി ഉദ്ഘാടനം ചെയ്തു. തുടർന്ന് അരുണോദയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്കൂൾ ചെയർമാനും പ്രിൻസിപ്പലുമായ സതീഷ് കുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ഇടവകകളിലെ 240 സ്റ്റുഡൻസ് ഫോറം വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ഫെറോന അനിമേറ്റർ മേരി ത്രസിയ മോറസ്, അതിരൂപത സമിതി എക്സിക്യൂട്ടീവംഗം ഷാജി, ഇടവക കൺവീനേഴ്സ്, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഫെറോന വിദ്യാഭ്യാസ സമിതി സെക്രട്ടറി ശ്യാമ സ്വാഗതവും, കൺവീനർ ജോണി നന്ദിയും പറഞ്ഞു.

