പാളയം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ. സി. വൈ. എം വനിതാ ദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു. മാർച്ച് 7 ശനിയാഴ്ച രാവിലെ 8 മണിക്ക് രൂപത സമിതി മാർക്കറ്റിലെ 60 ഓളം വനിതകൾക്ക് സ്നേഹ സമ്മാനം നൽകി. അതിരൂപത കെ. സി. വൈ.എം ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആന്റണി, പ്രസിഡന്റ് രാജീവ് ആർ, ആനിമേറ്റർ സിസ്റ്റർ ആൻസി, രൂപതാ-ഫെറോനാ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

