തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും പ്രതിനിധി സമ്മേളനവും സംഘടിപ്പിച്ചു.
‘ലഹരിക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ’ എന്ന സന്ദേശവുമായി കനകക്കുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, ശ്രീ. സന്തോഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. മ്യൂസിയം എസ്. ഐ., ശ്രീ. ജെയ്സൺ ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വനിതാദിനാഘോഷവും പ്രതിനിധി സമ്മേളനവും കേരള വനിതാ വികസന കോർപറേഷൻ എം.ഡി. ശ്രീമതി. ബിന്ദു വി.സി. ഉദ്ഘാടനം ചെയ്തു. ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. അനുഗ്രഹ പ്രഭാഷണം നടത്തി. റ്റി.എസ്.എസ്.എസ്. സെക്രട്ടറി ഫാ. ആഷ്ലിൻ ജോസ് സന്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എച്ച്.ജി അംഗങ്ങളായ വനിതാ പ്രതിനിധികളെയും മികച്ച വനിതാ സംരംഭകരേയും ചടങ്ങിൽ ആദരിച്ചു.

