മധ്യകാലയുഗം
മധ്യശതകങ്ങളില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത പാപ്പാമാരുടെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. ഈ കാലഘട്ടത്തിലെ ആദ്യശതകങ്ങളില്‍ മെത്രാന്മാരെ ഒരു പ്രദേശത്തെ പുരോഹിതരും ജനങ്ങളും ചേര്‍ന്ന് തെരഞ്ഞെടുത്തിരുന്നതുപോലെ റോമാരൂപതയിലെ വൈദികരും പൗരപ്രമാണിമാരും ചേര്‍ന്നായിരുന്നു പാപ്പായെയും തെരഞ്ഞെടുത്തിരുന്നത്. ചില തെരഞ്ഞെടുപ്പുകള്‍ സമാധാന പൂര്‍ണമായിരുന്നില്ല. പലപ്പോഴും രാജാക്കന്മാരുടെ കൈകടത്തലുകളും തെരഞ്ഞെടുപ്പുകളില്‍ പ്രകടമായിരുന്നു. എ.ഡി. 476 ഓടുകൂടി പടിഞ്ഞാറന്‍ റോമാസാമ്രാജ്യത്തിന്‍റെ തകര്‍ച്ച പൂര്‍ണമായി. ജര്‍മന്‍വംശജരായ രാജാക്കന്മാരുടെയും റോമിലെ ഉന്നതകുലജാതരായ പ്രഭുക്കന്മാരുടെയും പിന്തുണയോടെ പാപ്പാമാര്‍ സഭാഭരണം മുന്നോട്ടുകൊണ്ടുപോയി.
പോപ്പ് ഗ്രിഗറി 1-ാമന്‍റെ കാലഘട്ടം മധ്യകാല സഭാചരിത്രത്തിലെ നിര്‍ണായകനാളുകളായിരുന്നു. ജര്‍മ്മന്‍ ജനതയുടെമേല്‍ തന്‍റെ ശ്രദ്ധ തിരിച്ചുകൊണ്ട് പാപ്പാധിപത്യം പടിഞ്ഞാറന്‍ യൂറോപ്പിലേക്കും വ്യാപിപ്പിക്കുവാന്‍ ശ്രമിച്ചു. ലംബാര്‍ഡുകളുടെ മുന്നേറ്റത്തെ തടയാനും ആര്യന്‍ പാഷാണ്ഢതയിലകപ്പെട്ടവരെ കത്തോലിക്കാവിശ്വാസികളാക്കിതീര്‍ക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മധ്യകാലഘട്ടത്തിലെ ആദ്ധ്യാത്മിക ചിന്തകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഇദ്ദേഹം തന്‍റെ ‘ങീൃമഹശമ ഖീയ’ ജോബിന്‍റെ പുസ്തകത്തിന്‍റെ ധാര്‍മികവ്യാഖ്യാനം എന്ന ഗ്രന്ഥത്തിലൂടെ പരിശ്രമിച്ചു. പാപ്പാ വാഴ്ച പത്രോസിന്‍റെ അധികാരത്തിലൂടെ ലഭ്യമായി എന്ന് ഗ്രിഗറി പാപ്പ ദൃഢമായി വിശ്വസിച്ചു.
ആദ്യക്രൈസ്തവ ചക്രവര്‍ത്തി എന്ന് വിളിക്കപ്പെടുന്ന കോണ്‍സ്റ്റന്‍റ്റൈന്‍ പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ നിയന്ത്രണം പോപ്പ് സില്‍വസ്റ്റര്‍ 1-ാമന് കൈമാറുകയുണ്ടായി. പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ മേല്‍ പോപ്പിന്‍റെ പരമാധികാരം രാജാവിന്‍റെ പിന്തുണയാല്‍ നിലവില്‍ വന്നു. 9, 10 നൂറ്റാണ്ടുകളില്‍ പേപ്പസിയെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള രാജാക്കന്മാരുടെ കഠിനപരിശ്രമം നടന്നു. ക്രമേണ പാപ്പാധിപത്യത്തിന് ശക്തിക്ഷയം സംഭവിച്ചു. 10-11 നൂറ്റാണ്ടുകളില്‍ സഭാഭരണം അഴിമതിയില്‍ മുങ്ങിത്താഴ്ന്ന കാലമായിരുന്നു. സഭാചരിത്രത്തില്‍ ഇരുണ്ടകാലഘട്ടമായി പരിഗണിക്കപ്പെടുന്ന ഈ കാലയളവിലും റോം കേന്ദ്രീകരിച്ച് നിരവധി ഭക്താഭ്യാസങ്ങള്‍ ഉടലെടുത്തു. വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ശവകുടീരങ്ങളിലേക്ക് തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങിയതും ഈ കാലയളവില്‍ തന്നെ.
പോപ്പ് നിക്കളോസ് രണ്ടാമന്‍റെ (1059-1061) കാലഘട്ടത്തില്‍ പാപ്പ തെരഞ്ഞെടുപ്പില്‍ വിപ്ലവകരമായ മറ്റങ്ങള്‍ നടന്നു. പാപ്പായെ തെരഞ്ഞെടുക്കാന്‍ സേക്രഡ് കോളേജ് ഓഫ് കാര്‍ഡിനല്‍സ് രൂപീകരിക്കപ്പെട്ടു. രാഷ്ട്രീയഭരണാധികരികളുടെ ഇടപെടല്‍ കൂടാതെ പാപ്പാമാരെ തെരഞ്ഞടുക്കപ്പെടാന്‍ തുടങ്ങി. ഇതോടൊപ്പം റോമിന്‍റെ പരമാധികാരം, പാപ്പാ സാര്‍വത്രികസഭയുടെ തലവന്‍ എന്നിങ്ങനെയുള്ള ആശയങ്ങള്‍ ഉയര്‍ന്നുവന്നു. എല്ലാ മെത്രാന്മാരും വൈദീകരും അല്‍മായരും റോമിലെ പാപ്പാക്ക് വിധേയരാണെന്ന പ്രബോധനം സഭയില്‍ ഭിന്നതയ്ക്ക് കാരണമായി. പ്രത്യേകിച്ച് കിഴക്കിലെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പാപ്പാധിപത്യം അംഗീകരിക്കാന്‍ തയ്യാറായില്ല.
12-ാം നൂറ്റാണ്ടില്‍ പേപ്പസി ഭരണാധികാര ഉദ്യോഗസ്ഥ സംവിധാനമായിമാറി. അങ്ങനെ ആത്മീയ നേതൃത്വം ഭൗതീകഭരണത്തിന്‍റെ കേന്ദ്രസ്ഥാനമായിത്തീര്‍ന്നു. പേപ്പല്‍ കോടതികള്‍ നീതിന്യായ വ്യവസ്ഥകള്‍ നിര്‍വചിക്കാനും നടപ്പിലാക്കാനും ആരംഭിച്ചു. പോപ്പ് ഇന്നസന്‍റ് മൂന്നാമന്‍ സ്റ്റേറ്റുകളുടെമേല്‍ ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തി. പോപ്പ് ഇന്നസന്‍റ് മൂന്നാമന്‍ താന്‍ ക്രിസ്തുവിന്‍റെ വികാരിയും ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ നിലകൊള്ളുന്നവനുമാണെന്നു വ്യക്തമാക്കി. പേപ്പല്‍ സംസ്ഥാനങ്ങളുടെ മേല്‍ഫലപ്രദമായ നിയന്ത്രണം നടപ്പിലാക്കാന്‍ ഇന്നസെന്‍റ് മൂന്നാമന് സാധിച്ചു. നാലാം കുരിശുയുദ്ധം (1202-04) പ്രഖ്യാപിക്കുകയും ഫ്രാന്‍സിസ് ആന്‍സ് (1209) ഡോമിനിക്കന്‍ (1215) സന്യാസസഭകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. ദിവ്യകാരുണ്യത്തില്‍ രൂപാന്തരീകരണം സംഭവിക്കുന്ന ‘Transtantination’ എന്ന ദിവ്യരഹസ്യം 1215 ല്‍ ഇദ്ദേഹത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാം ലാറ്ററല്‍ കൗണ്‍സിലിലാണ് (1215) പ്രഖ്യാപനം നടത്തിയത്. 13-ാം നൂറ്റാണ്ടില്‍ പോപ്പ് ബോണിഫസ് ഢകകക (1294-1303) ന്‍റെ കാലത്ത് ഫ്രാന്‍സിലെ രാജാവായ ഫിലിപ്പ് നാലാമനുമായുള്ള സംഘര്‍ഷം പേപ്പസിയുടെ ഭദ്രതയെ ഉലച്ചു. 1309 ല്‍ പാപ്പായുടെ ആസ്ഥാനം ഫ്രാന്‍സിലെ അവിഞ്ഞോണിലേക്ക് മാറ്റപ്പെട്ടു. പാപ്പാ തടവുകാരനായി ജീവിച്ചു. ബാബിലോണ്‍ പ്രവാസകാലം എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. പാപ്പാധിപത്യത്തിന്‍റെ തകര്‍ച്ചയും യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ അസ്ഥിരതയും വിഘടനങ്ങളും സഭയുടെ സാര്‍വത്രികത എന്ന ആശയത്തെയും പാപ്പാധിപത്യത്തിന്‍റെ കരുത്തിനെയും ചോര്‍ത്തിക്കളഞ്ഞു. (തുടരും…)
ശ്രീ. ഇഗ്നേഷ്യസ് തോമസ്