ഇരയിമ്മൻതുറ: രോഗികൾക്ക് കരുതലും പിന്തുണയും നൽകുന്ന സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഇരയിമ്മൻതുറ ഇടവകയിൽ മെഡിക്കൽ ഉപകരണ വിതരണവും വോളണ്ടിയർ പരിശീലനവും നടന്നു. ജൂബിലി ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബാബുരാജിന്റെ അധ്യക്ഷത വഹിച്ചു.
രോഗികൾക്ക് വീടുകളിൽ കൂടുതൽ ഫലപ്രദമായ ആരോഗ്യപരിചരണ സേവനങ്ങൾ നൽകുന്നതിനായി ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വോളണ്ടിയർമാർക്ക് വിതരണം ചെയ്തു. ഉപകരണങ്ങളുടെ ഉപയോഗരീതി, അവയുടെ പ്രാധാന്യം, രോഗികളോടുള്ള സമീപനം എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണവും നൽകി.
സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി വീടുകൾ തോറും സന്ദർശിച്ച് രോഗികളെ കണ്ടെത്തുകയും, ബി.പി., ഷുഗർ പരിശോധനകൾ നടത്തുകയും, ആവശ്യമായ സഹായങ്ങളും പാലിയേറ്റീവ് കെയർ ശുശ്രൂഷകളും ലഭ്യമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഇടവക വികാരി ഫാ. മാർത്തോമ സന്നിഹിതനായിരുന്നു.
