കഴക്കൂട്ടം: തിരുവനന്തപുരം അതിരൂപതയിൽ നിന്നും മികച്ച ഫുട്ബോൾ കളിക്കാരെ കണ്ടെത്തി അവരെ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന LiFFA പത്ത് വർഷം പുർത്തിയാക്കുന്നു. ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ നവീകരിച്ച അക്കാദമി മന്ദിരത്തിന്റെ ആശീർവാദം മെയ് 19 ചൊവ്വാഴ്ച രക്ഷാധികാരി തോമസ് ജെ. നെറ്റോ മെത്രാപോലീത്ത നിർവഹിഹിക്കുകയും തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. കോവളം എം.എൽ.എ എം. വിൻസന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കായിക യുവജന ഡയറക്ടറേറ്റിലെ അഡിഷണൽ ഡയറക്ടർ ഡോ. പ്രദീപ് എസ് മുഖ്യാഥിതിയായിരുന്നു. LiFFA ഡയറക്ടർ ഫാ. ഡോ. എ ആർ ജോൺ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ ബൈജു, തൗരുസ് ഇന്ത്യാ ചീഫ് ഓപ്പറേറ്റർ ഓഫീസർ അനിൽ കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫാ. വിനീത് പോൾ കൃതജ്ഞതയേകി.

LiFFA ഫുട്ബോൾ ടീമിന്റെ ഭാഗമാകുന്നത് വെറും ഫുട്ബോൾ പരിശീലനം മാത്രമല്ല മറിച്ച് അവർക്ക് മികച്ച വിദ്യാഭ്യാസവും നൽകുന്നു എന്നതാണ് പ്രത്യേകത. പത്ത് വർഷം പൂർത്തിയാക്കുമ്പോൾ LiFFA സംസ്ഥാന, ദേശീയ, അന്തർദേശീയ തലത്തിൽ നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യാൻ LiFFA-ക്ക് സാധിച്ചതായി ഡയറക്ടർ ഫാ. ഡോ. എ ആർ ജോൺ പറഞ്ഞു.
